Wednesday, December 1, 2010

ഒരു വട്ടം കൂടിയെന്‍ ......................



ഒരു ദിവസം നിനച്ചിരിക്കാതെ ഒരു phone വന്നു . പഴയ സീനിയര്‍ അസ്ലംക
.
"ഞാന്‍ ഇന്നലെ നാട്ടിലെത്തി" . ഏതോ ഗള്‍ഫ്‌ രാജ്യത്തിന്റെ പേരും പറഞ്ഞു....

"നമുക്കിന്നു ശ്രീകൃഷ്ണപുരം വരെ പോകണം.. നീ വന്നെ പറ്റൂ... "

വീടിന്നു വളരെ അടുത്തായിരുന്നു കോളേജ് എങ്കിലും ജോലിത്തിരക്കുകള്‍ വലിയ അകലം സൃഷ്ടിച്ചിരുന്നു.. പിന്നെ ഒറ്റയ്ക്ക് പോകാനുള്ള മടിയും...

                                                                                       


ശ്രീ കൃഷ്ണപുരത്തിന് പറയത്തക്ക മാറ്റമൊന്നും ഇല്ല...

പക്ഷെ കോളേജ് ...

ഇണക്കങ്ങളും പിണക്കങ്ങളുമായി നീണ്ട നാല് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയ ലോകം ആകെ മാറിപ്പോയിരിക്കുന്നു.

പുതിയ വലിയ ബില്‍ഡിംഗ്‌ . സ്മാര്‍ട്ട്‌ ക്ലാസ്സ്‌.
സന്തോഷം തോന്നി,..ഒപ്പം നിരാശയും സങ്കടവും... ഒരു ദിവസമെങ്കിലും ഇവിടെ പഠിക്കാന്‍ പറ്റിയില്ലല്ലോ .....

പഴയ ക്ലാസ്സിന്റെ വാതില്‍ തുറന്നു കിടക്കുകയാണോ?

പണ്ട് ഓണത്തിനോ മറ്റോ കെട്ടിത്തൂക്കിയ അലങ്കാരങ്ങള്‍ എല്ലാം നിറം മങ്ങിപ്പോയിരിക്കുന്നു,..

എന്നെങ്കിലും തിരികെ വരുമ്പോള്‍ കാണണം എന്ന് കരുതി രജീഷ് അവന്റെ പേര്കോറിയിട്ട ഡസ്ക്.. ( അവനിപ്പോ ഏതോ കോളേജിലെ lecturer ആണ്.) പൊടി പിടിച്ചു പോയെങ്കിലും അതിപ്പോഴും അവിടെയുണ്ട്. ...




വിശാലമായ വരാന്തയില്‍ വായി നോക്കി നിന്നതും, അടിപിടി കൂടിയതും, പരസ്പരം പാര വച്ചതും, ഉച്ച ഭക്ഷണം കയ്യിട്ടു വാരിത്തിന്നതും , പ്രശ്നങ്ങളും സ്വപ്നങ്ങളും പങ്കു വച്ചതും
ക്ലാസില്‍ സ്വപ്നം കണ്ടിരുന്നു റങ്ങിയതുമെല്ലാം ഓര്‍ത്തു മയങ്ങി നില്‍ക്കെ....

" ആരാ , എന്ത് വേണം..?" housekeeper/ സെക്യൂരിറ്റി എന്ന് തോന്നുന്നു.

പെട്ടെന്ന് പതറിപ്പോയി -എന്റെ ക്ലാസ്സില്‍ വന്നിട്ട് ഞാന്‍ ആരാണെന്നോ?

ചോദിച്ചത് കേട്ടില്ലേ?

" അത് ചേട്ടാ ഞാന്‍ പണ്ട് ഞാനിവിടെ പഠിച്ചിരുന്ന..."

" ആഹ ഇപ്പൊ ഇത് ക്ലാസ്സ്‌ ഒന്നുമല്ല . സാധനങ്ങള്‍ ഒക്കെ വെക്കാന്‍ സ്റ്റോര്‍ ആക്കാന്‍ പോകുന്നു."

"അയ്യോ........!"

" ഓ,അതിനിപ്പോ എന്താ ഇത്ര പ്രത്യേകത........? പുതിയ ബില്‍ഡിംഗ്‌ വന്നില്ലേ..? "

ശരിയാണ് , എന്താ ഇത്ര പ്രത്യേകത........?

പക്ഷെ...



മനോഹരമായ ഒരു കാലത്തിന്റെ ര്‍മ്മകള്‍ തീക്കനല്‍ പോലെ ചിലപ്പോ നമ്മളെച്ചുട്ടുപോള്ളിക്കും ....

Saturday, September 27, 2008